Friday, September 30, 2011

ഞന്മള് കണ്ണൂരാണപ്പ..............

കണ്ണൂര്‍ ജില്ലയില്‍ ഉപയോഗിച്ച് വരുന്ന ചില പ്രാദേശിക മലയാളം പദങ്ങളും അവയുടെ യഥാര്‍ത്ഥ അര്‍ത്ഥവും താഴെ കൊടുത്തിരിക്കുന്നു.




ഓന്‍ - അവന്‍
ഓള്‍ - അവള്‍
ഓര്‍ - അവര്‍
ചാട് – എറിഞ്ഞു കളയ്‌
ഏട്യാ പോയ്ന് – എവിടെ പോയതാ
തങ്കര്യം ബക്വ – സൂക്ഷിച്ചു വയ്ക്കുക.
ബെളിചിങ്ങ – മൊട്ടുതേങ്ങ
ബീത്ത്വ – ഒഴിക്കുക
പൈ- പശു
ബേം – വേഗത്തില്‍
കടച്ചി – പശുക്കിടാവ്
ബായ – വാഴ
മയ – മഴ
ബറ്റുംബെള്ളം – കഞ്ഞി
കുള്ത്ത് – പഴംകഞ്ഞി
അന്നോട് – എന്നോട്
കേര്വ – കയറുക
കീയാ – ഇറങ്ങുക
ബില്ല – വല്യത്
കത്യാള്‍ - വെട്ടുകത്തി
കുങ്കോത്തി – വാക്കത്തി
പിരാന്ത് – ഭ്രാന്ത്‌
ഓടുത്തു – എവിടെ
കുഞ്ഞി – കുട്ടി
കൊള്ളികേങ്ങ് – മരച്ചീനി
തിരിഞ്ഞാ – മനസ്സിലായോ
നൊടിച്ചല്‍ - അനാവശ്യസംസാരം
അയിലെക്കൂട – അതിലൂടെ
ചൊപ്പ – രോമം
ബെരുത്തം – രോഗം
ആട – അവിടെ
ഈട – ഇവിടെ
ഏട – എവിടെ
മംഗലം – വിവാഹം
കോട്ടി – ഗോലി
കായി – വാഴപ്പഴം
ബത്താസ് – മധുരക്കിഴങ്ങ്
ബത്തക്ക – തണ്ണിമത്തങ്ങ
കൊരട്ട – മാങ്ങയണ്ടി
ബയക്കല്‍ - കാട് വെട്ടിതെളിക്കല്‍
ബ്ലാച്ചല്‍ - തെന്നുന്നത്
ചേരി – ചകിരി
വറ്റി – പിശുക്കന്‍
കൊയക്കുക – കുഴയ്ക്കുക
താപ്പ – തരുമോ
ഉയ്യന്ടപ്പ – ഹെന്റമ്മോ
പുശു – പുഴു
ബണ്ണാന്‍ - ചിലന്തി
ഉരൂളി – വിഷചിലന്തി
മാച്ചി – ചൂല്‍
മുതിര് – നീറുരുമ്പ്
പറങ്കി – മുളക്
പൈപ്പ്‌ - വിശപ്പ്
ചെന്നി – കൃതാവ്
കയില്‍ - തവി
ബക്ട് – വിഡ്ഢിത്തം
ഒലുംബുവ – അലക്കുക
ഉമ്പം – വെള്ളം
പൂയി – മണല്‍
ഉപ്പിച്ചി – ഭീകരജീവി
വായ്ക്കോള്‍ തുപ്പുക - വായ് കഴുകുക